Type Here to Get Search Results !

Bottom Ad

പട്ടയം ലഭിച്ച ഭൂമിയില്‍ ഭൂരഹിതര്‍ക്ക് താമസത്തിന് ഭീഷണി വെല്‍ഫെയര്‍ പാര്‍ട്ടി

കുമ്പള: (www.evisionnews.in)മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ വില്ലേജില്‍ ചൂരിത്തടുക്കയില്‍ സീറോ ലാന്‍ഡ് ലസ് പദ്ധതി പ്രകാരം മൂന്ന് സെന്റ് ലഭിച്ച ഭൂ രഹിതര്‍ താമസത്തിന് ഭീഷണി നേരിടുന്നു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടയം ലഭിച്ച ഭൂമിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുടില്‍ കെട്ടി താമസം ആരംഭിച്ച 12 ഓളം കുടുംബങ്ങളാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹിക ദ്രോഹികളുടെ ഭീഷണിക്ക് ഇരയാകുന്നത്. ശനിയാഴ്ച സ്ത്രീകള്‍ മാത്രമുള്ള സമയം നോക്കി ഭീഷണി മുഴക്കി മടങ്ങി. ഞായറാഴ്ച രാത്രി വൈദ്യുതി വിഛേദിക്കപ്പെട്ട സമയത്ത് കുടിലിന്റെ താര്‍പോളിന്‍ ഷീറ്റുകള്‍ അഴിച്ചുമാറ്റിക്കൊണ്ടുപോയി. ഇന്നലെ രാത്രി മുളകളും ആവശ്യസാധനങ്ങളും നശിപ്പിച്ചു. രണ്ട് ദിവസം മുന്‍പ് കുമ്പള സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. രാത്രിയില്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് എസ്.പി.ക്ക് പരാതി നല്‍കും. പോലീസ് സംരക്ഷണത്തിലൂടെ സ്ഥലം അളന്നു നല്‍കുമെന്നു പലവണ കലക്ടര്‍ പറഞ്ഞിട്ടും പ്രായോഗികമായ നടപടിക്രമങ്ങള്‍ ഉണ്ടായിട്ടില്ല. മൂന്ന് വികലാംഗ കുടുംബം ഉള്‍പ്പെടെ കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ദരിത്ര കുടുംബങ്ങളോടുള്ള ഈ ക്രൂരതയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഇടപെടണമെന്നും ആവശ്യപ്പെടുന്നു. ഉടന്‍ ഭൂമി അളന്നു നല്‍കിയില്ലെങ്കില്‍ സ്ഥിര താമസത്തിനുള്ള കുടിലുകള്‍ കെട്ടാനുള്ള ഒരുക്കത്തിലാണ് ഭൂ സമര പ്രവര്‍ത്തകര്‍. 

വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികളായപി.കെ. അബ്ദുല്ല . എം. അബ്ദുല്‍ ലത്തീഫ്, ഭൂ സമര സമിതി മേഖലാ കമ്മിറ്റി അംഗം മൊയ്തീന്‍ കുഞ്ഞി, പട്ടയം ലഭിച്ച ഭൂരഹിത എം. ഭവാനി, വികലാംഗനായ ഭൂ രഹിതന്‍ മുഹമ്മദ് കാസ്മി, വികലാംഗയായ ഭൂ രഹിത കെ. ആസ്യമ്മ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു



Post a Comment

0 Comments

Top Post Ad

Below Post Ad