മലപ്പുറം: (www.evisionenws.in) മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂറിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. ഷീനാ ഷുക്കൂറിനെതിരെ അന്വേഷണ ഉമ്മാക്കി കാണിച്ച് ലീഗിനെ ഭയപ്പെടുത്തേണ്ടെന്നും പാര്‍ട്ടി ജന. സെക്രട്ടറി കെ. പി. എ മജീദ് പറഞ്ഞു. ഈ വിഷയത്തില്‍ ഷീനാ ഷുക്കൂറിനൊപ്പമാണ് മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ പിന്തുണയും അവര്‍ക്കുണ്ട്.
ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ ആര്‍. എസ്. എസിന് ഹല്ലേലുയ പാടുകയാണെന്നും മജീദ് കുറ്റപ്പെടുത്തി. ഗള്‍ഫില്‍ പ്രവാസി സംഘടനയായ കെ. എം. സി. സിയുടെ സ്വീകരണയോഗത്തില്‍ ഷീനാ ഷുക്കൂര്‍ നടത്തിയ പച്ചത്തണല്‍ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ഈ വിവാദം സംഘപരിവാര്‍ സംഘടനകളും വി. എസ്. അച്യുതാനന്ദനും ഏറ്റെടുത്തതോടെ രാഷ്ട്രീയ രംഗത്തും ഇത് ചര്‍ച്ചാവിഷയമായി. ഷീനാ ഷുക്കൂര്‍ അനുമതിയില്ലാതെയാണ് ഗള്‍ഫ് യാത്ര നടത്തിയതെന്ന പരാതിയിന്മേല്‍ സര്‍വ്വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവം അന്വേഷണത്തിന് ഉത്തരവിട്ടു.
keywords: shina-shukkor-gulf-journey-iuml-support

Post a Comment
0 Comments