Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ ബൈക്ക് കുഴിയില്‍ വീണു വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട്: (www.evisionnews.in) ദേശീയപാതയിലെ കുഴിയില്‍ ബൈക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു. പനയാല്‍ അരവത്തെ കുഞ്ഞിക്കണ്ണന്റെ ഭാര്യ ശാന്ത (48)യ്ക്കാണ്  പരിക്കേറ്റത്.

മാവുങ്കാലിലെ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ ചികിത്സ കഴിഞ്ഞ്, മകന്‍ ഓടിച്ച ബൈക്കിനു പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. പുല്ലൂര്‍ പാലത്തിനടുത്ത് ദേശീയപാതയിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞപ്പോള്‍ ശാന്ത റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും തോളിനും സാരമായി മുറിവേറ്റു. ഇരുവരും മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. 

പുല്ലൂര്‍ പാലത്തിനു സമീപത്തുള്ള കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടും കുഴി നികത്താന്‍ ദേശീയപാത അധികൃതര്‍ തയ്യാറായിട്ടില്ല.

keywords: bike-nh-depth-mother-injury


Post a Comment

0 Comments

Top Post Ad

Below Post Ad