കാസര്‍കോട്: (www.evisionnews.in) ശ്വാസകോശരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 11ന് സിപിസിആര്‍ഐ പ്ലാറ്റിനം ജൂബിലി ഹാളില്‍ നടക്കും. ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പള്‍മെണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം ആരോഗ്യമുള്ള ശ്വാസകോശവും പരിസ്ഥിതിയും എന്നതാണ്.
രാവിലെ എട്ടിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. ഡോക്ടര്‍മാരായ ആര്‍ സി സാഹു, അശ്വിന്‍കുമാര്‍ മഹോപാത്ര, സി രവീന്ദ്രന്‍, ജയമോഹന്‍ ഉണ്ണിത്താന്‍, ബി എസ് ജയരാജ്, ഹുലിരാജ്, വേണുഗോപാല്‍, ആനന്ദ്, ബി എസ് വര്‍മ, സുകുമാരന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. തെരഞ്ഞെടുത്ത 200 ഡോക്ടര്‍മാര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. എ എ അബ്ദുള്‍സത്താര്‍, സെക്രട്ടറി ഡോ. നാരായണ പ്രദീപ്, ഡോ. സിറിയക് ആന്റണി, ഡോ. ചിത്തരഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു.
keywords: ksd-conference-disease-breath

Post a Comment
0 Comments