ബോവിക്കാനം: (www.evisionnews.in) ബോവിക്കാനം സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കണമെന്ന് എം.എസ്.എഫ്.ബോവിക്കാനം യുണിറ്റ് രൂപികരണ യോഗം ആവശ്യപെട്ടു. സ്‌കൂളും പരിസര പ്രദേശത്തും യദെഷ്ടം ലഹരി മരുന്നുകള്‍ ലഭ്യമാകുന്ന അവസ്ഥ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് ഭീഷണിയാണെന്നും കമ്മിറ്റി അഭിപ്രായപെട്ടു. ശാഖ എം.എസ്.എഫിന്റെ പ്രസിഡന്റായി അനസ് ബി.കെയും വൈസ് പ്രസിഡന്റായി റാഷിദ് മുതളപ്പാറയേയും
ജുനൈദ് ബാലനടുക്കയേയും, ജനറല്‍ സെക്രട്ടറിയായി നാസിര്‍ കെ ബാലനടുക്കത്തേയും ജോയിന്റ് സെക്രട്ടറിയായി റഷീക് ബി.കെയേയും ആഷിക്ക് കെ.ബിയേയും ട്രഷററായി റാഷിദ് ബോവിക്കാനത്തേയും യോഗം തിരെഞ്ഞെടുത്തു.അജ്മല്‍ മൂലനടുക്കം.ഷഫീക്ക് ആലൂര്‍. അഷ്‌റഫ് ബോവിക്കാനം. സഫ്‌വാന്‍ മുതളപ്പാറ എന്നിവര്‍ സംസാരിച്ചു.

Post a Comment
0 Comments