ചെന്നൈ: (www.evisionnews.in) സൂര്യ നായക വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ അവസാനഘട്ടചിത്രീകരണത്തിനായി സംഘം ഹോളണ്ടിലേക്ക് തിരിച്ചു. സൂര്യ മൂന്നു ഗറ്റപ്പുകളിലായെത്തുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മുംബൈയായിരുന്നു. മൂന്നു മാസമായി മുബൈയില്‍ നടന്ന ചിത്രീകരണത്തിനുശേഷം ഗാനരംഗങ്ങള്‍ക്കും ക്ലൈമാക്‌സ് രംഗങ്ങള്‍ക്കുമായാണ് സംഘം ഹോളണ്ടിലേക്ക് പറന്നത്.
ടൈംട്രാവല്‍ കഥപറഞ്ഞുപോകുന്ന ചിത്രത്തിന്റെ ഫ്ലൂഷ് ബാക്ക് രംഗങ്ങളില്‍ നിത്യാമേനോന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ മാസ്സ് തമിഴകത്ത് പരാജയമായിരുന്നു. സൂര്യ 24 എന്ന പേരില്‍ ചിത്രീകരണം പുരോഗമിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിനുശേഷം ഹരി സംവിധാനം ചെയ്യുന്ന സിങ്കം 3 യിലാണ് സൂര്യ അഭിനയിക്കുക. സൂര്യപോലീസ് വേഷത്തിലെത്തിയ സിങ്കത്തിന്റെ ആദ്യരണ്ടു പതിപ്പുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.
Keywords: chennai-surya-holand

Post a Comment
0 Comments