തുറവൂര്‍: (www.evisionnews.in) രണ്ടു വയസുകാരിയുടെ തല കലത്തിനുള്ളില്‍ പെട്ടു. പട്ടണക്കാട് പഞ്ചായത്ത് കരിമ്പന്‍തറ നികര്‍ത്തില്‍ വീട്ടില്‍ ബിജുമോന്റെ മകള്‍ അമയയുടെ തലയാണു സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ തല അപ്രതീക്ഷിതമായി സ്റ്റീല്‍ കലത്തിനുള്ളില്‍പ്പെടുകയായിരുന്നു. വീട്ടുകാര്‍ തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അടുത്തുള്ള വര്‍ക്‌ഷോപ്പില്‍ എത്തിച്ച് കലം മുറിച്ചുമാറ്റാന്‍ നീക്കം നടന്നെങ്കിലും ഇതും പരാജയപ്പെട്ടു.
തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി അരമണിക്കൂറോളം നടത്തിയ ശ്രമത്തിനുള്ളിലാണു തല കലത്തിനുള്ളില്‍ നിന്നു പുറത്തെടുത്തത്. തുടര്‍ന്നു കുട്ടിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
keywords: 2-year-child-pot-head-crook

Post a Comment
0 Comments