Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ വായന തല്‍പ്പരനായ നേതാവ്;മന്ത്രി പി.കെ അബ്ദുറബ്ബ്


ചെര്‍ക്കള: (www.evisionnews.in) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വായന തല്‍പ്പരനായ നേതാവായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. രാഷ്ട്രീയത്തിന്റെ തിരക്കിനിടയിലും വായനയ്ക്ക് സമയം കണ്ടെത്താന്‍ ശിഹാബ് തങ്ങള്‍ക്ക് സാധിച്ചിരുന്നു. എല്ലാ രാഷ്ട്രീയ മത നേതാക്കളും ഏറെ ബഹുമാനിച്ചിരുന്ന ശിഹാബ് തങ്ങളുടെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം ബൈത്തുറഹ്മകളും ലൈബ്രറികളും സ്മാരകങ്ങളും ഉയര്‍ന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ചെങ്കള ഗ്രാമ പഞ്ചായത്ത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി, കോരിക്കാര്‍ മൂല എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സാംസ്‌കാരിക നിലയം ചെങ്കള പി.എച്ച്.സി, ആയുര്‍വേദ ആസ്പത്രി എന്നിവയ്ക്ക് നിര്‍മ്മിച്ച അഡീഷണല്‍ ബില്‍ഡിംഗുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപനം പി.ബി അബ്ദുല്‍റസാഖ് എം.എല്‍എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡണ്ട് മൂസ ബി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ മഹമൂദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സാഹിന സലിം, മുഹമ്മദ് അഷ്‌റഫ്, സഫിയ അബ്ദുല്‍ റസാഖ്, മെമ്പര്‍മാരായ പി ചന്തു കുട്ടി, സി മധു, സി.വി കൃഷ്ണന്‍, നഫീസ ഇബ്രാഹിം, ആയിഷ ബടുവന്‍ കു്ഞി, ദിവാകരന്‍ പൈക്ക, ബി.എ അബ്ദുല്‍ റസാഖ്, ടി അപ്പക്കുഞ്ഞി, സമീറ മുഹമ്മദ് കുഞ്ഞി, മൈമൂന അബ്ദുല്‍ ഖാദര്‍, കെ സദാനന്ദന്‍, ആയിഷ അഹമ്മദ്, ഷാഹിദ മുഹമ്മദ് കുഞ്ഞി കടവത്ത്, എം. മൊയ്തീന്‍ കുഞ്ഞി, നസിയ സലാം, സുബൈദ അബ്ദുല്ല, സുഹറ ഇബ്രാഹിം, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.കെ അബ്ദുസമദ്, ജനറല്‍ സെക്രട്ടറി കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. വത്സന്‍ പ്രസംഗിച്ചു.

Keywords: cherkala-shihab-thangal-minister-pk-abdurabb

Post a Comment

0 Comments

Top Post Ad

Below Post Ad