Type Here to Get Search Results !

Bottom Ad

ദേശീയ അധ്യാപക അവാര്‍ഡ് പുന: പരിശോധിക്കാന്‍ ഹൈക്കോടതിയില്‍ ഹരജി


കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ ഹൊസ്ദൂര്‍ഗ് ഉപജില്ലയില്‍പ്പെട്ട അരയി ഗവ.യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ക്ക് കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ തന്നെ വിവിധ സംഘടനയില്‍പ്പെട്ട ആറോളം അധ്യാപകര്‍ ചേര്‍ന്ന് കേരള ഹൈക്കോടതിയില്‍ WR(C) No.26804 of 2015 പ്രകാരം ഹരജി ഫയല്‍ ചെയ്തു. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര്‍ കക്ഷികളായ യൂണിയന്‍ ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് എച്ച്ആര്‍ഡി, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ കേരള, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ വിദ്യാനഗര്‍, കാസര്‍കോട്, എ.ഇ.ഒ ഹൊസ്ദൂര്‍ഗ് എന്നിവര്‍ക്ക് നോട്ടീസയച്ചു. അവാര്‍ഡ് ജേതാവായ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ക്ക് പ്രത്യേക ദൂതന്‍ മുഖാന്തിരം നേരിട്ട് നോട്ടീസ് എത്തിച്ച് ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവായി. കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ അവാര്‍ഡിനുള്ള യോഗ്യതകള്‍ ഇദ്ദേഹത്തിനില്ലെന്നും ഹരജിയില്‍ പറയുന്നു. ഹൊസ്ദൂര്‍ഗ് എ.ഇ.ഒയുമായി ചേര്‍ന്ന് പ്രധാനാധ്യാപക പദവി ദുരുപയോഗം ചെയ്തു എന്നാണ് ഹരജിയിലെ ശക്തമായ ആരോപണം.

Keywords: kasaragod-national-best-teacher-award-highcourt

Post a Comment

0 Comments

Top Post Ad

Below Post Ad