Type Here to Get Search Results !

Bottom Ad

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

evisionnews

കാസര്‍കോട്: ഖത്തര്‍ കെ. എം. സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയും എം. എസ്. എഫ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് നിയോജക മണ്ഡലം പരിതിയില്‍പെട്ട ബിരുദതല പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ എട്ടാം തിയ്യതിക്ക് മുമ്പായി എസ്. എസ്. എല്‍. സി മാര്‍ക്ക് ലിസ്റ്റ്, പ്ലസ്. ടു മാര്‍ക്ക് ലിസ്റ്റ്, അവസാനം നടന്ന എക്‌സാമിന്റെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ കോപ്പിയുമായി കാസര്‍കോട് ഫിര്‍ദൗസ് റോഡിലുള്ള മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567846881, 9048220907

keywords :scholarship-msf-qatar-kmcc

Post a Comment

0 Comments

Top Post Ad

Below Post Ad