മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ നെരിയ ഗ്രാമത്തില്‍ ദലിത കര്‍ഷകത്തൊഴിലാളിയുടെ കൈവിരലുകള്‍ വെട്ടിനീക്കിയ സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സി. പി. എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചു. മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുന്ദരമലക്കുടിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
കൈവിരലുകള്‍ മുറിച്ച് നീക്കപ്പെട്ട സുന്ദരയുടെ സ്ഥിതി ദയനീയമാണ്. ആദിവാസികളുടെ ഭൂമി കയ്യേറിയ ഭൂവുടമയാണ് സുന്ദരയുടെ വിരലുകള്‍ വെട്ടിനീക്കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗിരിവര്‍ഗ്ഗക്കാര്‍ക്കായി പാര്‍ലമെന്റ് ഭൂവുടമാവകാശ നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് നടപ്പായിട്ടില്ല. ആദിവാസി അവന്റെ ഭൂമി തിരിച്ചുചോദിച്ചാല്‍ സുന്ദരയുടെ ഗതി ഉണ്ടാകുമെന്നാണ് ഭൂവുടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതനുവദിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.
ധാര്‍വാഡില്‍ ഡോ. എം. എം കാല്‍ബുര്‍ഗി വധിക്കപ്പെട്ട സംഭവത്തെയും അത്താവറില്‍ മുസ്ലിം യുവാവിനെ ബജ്‌റംഗ്ദളുകാര്‍ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെയും യെച്ചൂരി അപലപിച്ചു. മംഗലാപുരത്ത് ആവര്‍ത്തിക്കുന്ന സദാചാര പോലീസ് നടപടികളെ ഭരണഘടനാവിരുദ്ധമെന്നാണെന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്.
വിജയനഗര സാമ്രാജ്യ കാലം മുതല്‍ തുളുനാട് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമ സമ്മേളന ഭൂമിയായിരുന്നു. ഇത് തകര്‍ക്കാനാണ് സംഘപരിവാര്‍ ഇപ്പോള്‍ ശ്രമിക്കുന്ന്ത്. യെച്ചൂരി പറഞ്ഞു. കാസര്‍കോട്ടേക്കുള്ള യാത്രക്കിടയിലാണ് യെച്ചൂരി വ്യാഴാഴ്ച രാവിലെ മംഗലൂരുവിലെത്തിയത്. സി. പി. എമ്മിന്റെ ദക്ഷിണകര്‍ണ്ണാടക-കാസര്‍കോട് ജില്ലാ നേതാക്കള്‍ മംഗളൂരു വിമാനത്താവളത്തില്‍ സ്വീകരിച്ചു.
keywords: yechoori-cpim-ksd-visit-manglore
Post a Comment
0 Comments