ന്യൂദല്‍ഹി: (www.evisionnews.in) സൗദി നയതന്ത്രജ്ഞന്‍ തട്ടിക്കൊണ്ടുപോയി മാസങ്ങളായി പീഡിപ്പിച്ച രണ്ട് നേപ്പാളി യുവതികളെ പോലീസ് രക്ഷപ്പെടുത്തി. നയതന്ത്രജ്ഞന്റെ ഗുര്‍ഗൗണിലെ വീട്ടില്‍ നിന്നുമാണ് യുവതികളെ രക്ഷിച്ചത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൗദി എംബസി അറിയിച്ചു.
നേപ്പാള്‍ സ്വദേശികളായ രണ്ട് യുവതികളെയാണ് രക്ഷപ്പെടുത്തിയത്. പുതുതായി ഈ വീട്ടില്‍ ജോലിക്കെത്തിയ മറ്റൊരു യുവതി ഈ രണ്ട് യുവതികളുടെ അവസ്ഥകണ്ട് ഭയന്ന് ഈ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതാണ് നേപ്പാള്‍ സ്വദേശികള്‍ക്കു രക്ഷയായത്. പുതിയ ജോലിക്കാരി ഇക്കാര്യം മീറ്റി ഇന്ത്യയെന്ന സന്നദ്ധ സംഘടനയെ അറിയിക്കുകയും അവര്‍ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു.
സൗദി അറേബ്യയിലെ ഒരു ഹോട്ടലിലായിരുന്നു ഈ യുവതികളെ ആദ്യം താമസിപ്പിച്ചത്. മൂന്നുമാസം മുമ്പാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഇക്കാലമത്രയും ഇവര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. ഗുര്‍ഗൗണിലെ വീട്ടിലെത്തുന്ന അതിഥികളും തങ്ങളെ ബലാത്സംഗം ചെയ്യാറുണ്ടെന്ന് യുവതികള്‍ പറയുന്നു.'മൂന്നുനാലുമാസമായി ഞങ്ങള്‍ തടവിലാണ്.
പോലീസ് ഗുര്‍ഗൗണിലെ വീട്ടിലെത്തിയപ്പോള്‍ രണ്ട് സൗദി സ്ത്രീകള്‍ യുവതികളെ മര്‍ദ്ദിക്കുന്നതാണ് കണ്ടത്.
അതിനിടെ നേപ്പാളി യുവതികളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സൗദി എംബസി രംഗത്തെത്തി. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടന്നിട്ടില്ല.
keywords: saudi-rape-nepali-2-monan

Post a Comment
0 Comments