കാസര്‍കോട്: (www.evisionnews.in) ജില്ലാ പോലീസ് ചീഫിന്റെയും ഡി.വൈ.എസ്.പിയുടേയും നിയന്ത്രണത്തിലുണ്ടായിരുന്ന കുറ്റാന്വേഷണ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടത് ബാങ്ക് കൊള്ളയടിച്ച കേസന്വേഷണത്തിന് വന്‍ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.
ഇത് തിരിച്ചറിഞ്ഞതോടെയാണ് ജില്ലാ പോലീസ് നേതൃത്വം ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ പുതിയ സ്‌ക്വാഡിന്് കഴിഞ്ഞ ദിവസം രൂപം നല്‍കാന്‍ നിര്‍ബന്ധിതരായത്.
നേരത്തെയുണ്ടായിരുന്ന ക്രൈംസ്‌ക്വാഡുകള്‍ തമ്മിലുണ്ടായിരുന്ന പടലപ്പിണക്കവും ഇവരുടെ ചേരിപ്പോരും ശീതസമരവും മൂലം ക്രൈം സ്‌ക്വാഡിലുള്ള ചിലരെ സസ്‌പെന്റ് ചെയ്യുന്നതില്‍വരെ കാര്യങ്ങള്‍ ചെന്നെത്തി.
ജില്ലയിലെ ക്രിമിനലുകളെയും വര്‍ഗ്ഗീയകാലൂഷ്യങ്ങള്‍ ഇളക്കിവിടുന്നവരെയും സംബന്ധിച്ച് വ്യക്തമായി അറിവുള്ളവരായിരുന്നു നേരത്തെയുണ്ടായിരുന്ന ക്രൈം സ്‌ക്വാഡിലെ അംഗങ്ങള്‍. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങള്‍ തലപൊക്കുമ്പോള്‍തന്നെ അതിനെ അടിച്ചമര്‍ത്താന്‍ ക്രൈംസ്‌ക്വാഡ് അംഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഇത് പിരിച്ചുവിട്ടതോടെയാണ് ബാങ്ക് കൊള്ളക്കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് ഇരുട്ടില്‍ തപ്പേണ്ടിവന്ന ഗതിയുണ്ടായത്.
keywords: bank-kudlu-loot-eriyal-suspense-squad

Post a Comment
0 Comments