മൂന്നാര്‍: (www.evisionnews.in) പ്രതിപക്ഷ നേതാവ് വി. എസിന്റെ കലിയടങ്ങുന്നില്ല. പാര്‍ട്ടിയല്ല താനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ച് സി. പി. എം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചുകഴിഞ്ഞു.
സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൂന്ന് വനിതാ കേന്ദ്രകമ്മിറ്റിയംഗങ്ങളും ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളെ അഭിസംബോധനം ചെയ്ത് കോടിയേരി പറഞ്ഞത് സമരം സി. പി. എം ഏറ്റെടുക്കുമെന്നാണ്. എന്നാല്‍ കോടിയേരിയുടെ പ്രഖ്യാപനത്തിന്റെ ചൂടാറുംമുമ്പ് മൂന്നാറിലെ സമരത്തെ ഒന്നാകെ വി. എസ് ഹൈജാക്ക് ചെയ്ത കാഴ്ചയാണ് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കേരളം കണ്ടത്.
സ്ഥലം എം. എല്‍. എ രാജേന്ദ്രന്‍ നടത്തുന്ന നിരാഹാര പന്ധലിലേക്കല്ല മഞ്ഞും വെയ്‌ലും മഴയുമേറ്റ് മൂന്നാറിലെ തെരുവീഥികളില്‍ സമരമിരിക്കുന്ന തൊഴിലാളികളുടെ സമീപത്തേക്കാണ് താന്‍ പോകുന്നതെന്ന് പറഞ്ഞത് തന്നെ പാര്‍ട്ടിക്കെതിരെ തൊടുത്തുവിട്ട ഒളിയമ്പാണ്. ഇടുക്കി ജില്ലയിലെ സി. പി. എമ്മിനെ ഒന്നാകെ കൈവെള്ളയില്‍ ഒതുക്കി നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റംഗം നാട്ടുകാരുടെ മണിയാശാനെന്ന എം. എം മണിയെ പോലും വി. എസ്സിനൊപ്പം കാണാതിരുന്നത് പരക്കെ ശ്രദ്ധിക്കപ്പെട്ടു.
തൊഴിലാളികള്‍ക്കൊപ്പം വി. എസ് സമരത്തിലിരുന്ന അതേസമയത്ത് എരണാകുളം ഗസ്റ്റ് ഹൗസില്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തില്‍ സമരം തീര്‍ക്കാനുള്ള ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. പ്രശ്‌നത്തില്‍നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ തേയിലത്തോട്ടം ഉടമകളായ ടാറ്റയ്ക്കുമേല്‍ വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ ചെലുത്തുന്നത്. അച്യുതാനന്ദന്റെ എ. കെ. ജി. മോഡല്‍ സമരവും കൂടിയായപ്പോള്‍ സമരം ഒത്തുതീരാനുള്ള സാധ്യതയിലേക്കാണ് വഴിതുറന്നത്.
keywords: samaram-vs-party-against-sanction

Post a Comment
0 Comments