Type Here to Get Search Results !

Bottom Ad

ബീഫ് കയറ്റുമതി നിരോധിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ? ഏറ്റവും കൂടുതല്‍ കയറ്റുമതി മോദിയുടെ ഗുജറാത്തില്‍നിന്ന്


മംഗളൂരു: (www.evisionnews.in) അഞ്ചു സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ച ബി. ജെ. പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബീഫ് കയറ്റുമതി നിരോധിക്കാന്‍ ധൈര്യമുണ്ടോ എന്ന വെല്ലുവിളിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനാര്‍ദന്‍ പൂജാരി രംഗത്ത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പൂജാരിയുടെ വെല്ലുവിളി. 


ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ ജൈനമത വിശ്വാസികളുടെ മറവില്‍ ബീഫ് നിരോധിച്ചതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന കാംക്ഷികളായ ജൈനര്‍ക്കുള്ളില്‍ വര്‍ഗ്ഗീയ്യതയുടെ വിഷവിത്തുകള്‍ വാരിയെറിയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നത്. 


ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് ഉത്പാതിപ്പിക്കുന്നത് മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്താണ്. ബീഫ് കയറ്റുമതി നിരോധിക്കാന്‍ മോദിക്ക് കഴിയില്ല. അതിന് കാരണമുണ്ട്. ബീഫ് കയറ്റുമതി നിരോധിച്ചാല്‍ വിദേശനാണയ വരുമാനം കുത്തനെ ഇടിയും. ഇത് സമ്പത് വ്യവസ്ഥ തകരാറിലാക്കും. ഗുജറാത്തിന്റെ നട്ടെല്ല് ബീഫ് കയറ്റുമതിയിലൂടെ കിട്ടുന്ന വരുമാനമാണ്. ഇത് നിരോധിച്ചാല്‍ ഇന്ത്യ പാപരാകും. 

ദസറാ ആഘോഷ വേളയില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴലഭിക്കാനായി പ്രത്യേക ബ്രഹ്മകലശോത്സവവും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കുമെന്നും പൂജാരി പറഞ്ഞു. വിവാദ എത്തിനഹൊളെ പദ്ധതിയോടുള്ള മുന്‍ മുഖ്യമന്ത്രിമാരായ വീരപ്പമൊയ്‌ലിയുടെയും സദാനന്ദഗൗഡയുടെയും അഭിപ്രായപ്രകടനങ്ങള്‍ വിവരക്കേടാണെന്നും അവര്‍ ഇരുവരും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും പൂജാരി ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മംഗളൂരുവില്‍നിന്ന് മറ്റുജില്ലകള്‍ക്ക് വെള്ളം നല്‍കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

keywords: modi-beef-export-gujarath-first
Tags

Post a Comment

0 Comments

Top Post Ad

Below Post Ad