Type Here to Get Search Results !

Bottom Ad

നിര്‍മ്മാണത്തില്‍ വെട്ടിപ്പ്: നെല്ലിക്കുന്ന് ബീച്ച് റോഡ് വിജിലന്‍സ് തുരന്ന് പരിശോധിച്ചു


കാസര്‍കോട്: (www.evisionnews.in) നെല്ലിക്കൂന്ന് ബീച്ച് റോഡിന്റെ നവീകരണപ്രവൃത്തിയില്‍ അടിമുടി അഴിമതി നടന്നുവെന്ന നാട്ടുകാരുടെ പരാതിയിന്മേല്‍ വിജിലന്‍സ് ചൊവ്വാഴ്ച സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. മെക്കാടം ടാറിംഗ് നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുന്ന റോഡ് ഒരൊറ്റ മഴക്ക് ഒലിച്ചുതകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. ഇതിനെതിരെ നാട്ടുകാരും കസബാ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളും മോട്ടോര്‍ തൊഴിലാളി യൂനിയനുകളും പ്രത്യക്ഷ സമരം നട്ത്തിയിരുന്നു. മാധ്യമങ്ങളിലും ഇത് വന്‍ വാര്‍ത്തയായി. 

ഇ-വിഷന്‍ ആഗസ്റ്റ് 19ന് നല്‍കിയ വാര്‍ത്തയോടെ റോഡിലെ അഴിമതി വന്‍ വിവാദമാവുകയും വിജിലന്‍സിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്തു. 

ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് ചീഫ് എഞ്ചിനീയര്‍ പ്രതാപരാജന്റെ സാന്നിധ്യത്തില്‍ റോഡ് തുരന്ന് പരിശോധന നടത്തിയത്. തുറമുഖ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍, കാസര്‍കോട് വിജിലന്‍സ് സി.ഐ ഡോ. കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നല്‍കി. 19 കോടി രൂപ ചിലവിട്ടാണ് റോഡ് നവീകരണപ്രവൃത്തി നടത്തിയത്.

keywords: road-nellikkunn-vigilance-drill

Post a Comment

0 Comments

Top Post Ad

Below Post Ad