മുംബൈ: മുംബൈ മഹാനഗരത്തിന്റെ പുതിയ പോലീസ് കമ്മീഷണറായി ജാവേദ് അഹമ്മദ് ചൊവ്വാഴ്ച ചുമതലയേറ്റു. കമ്മീഷണറായിരുന്ന രാകേഷ് മറിയക്ക് ഹോം ഗാര്‍ഡ്‌സ് ഡി. ജി. പിയായി സ്ഥാനക്കയറ്റം കിട്ടിയതിനെതുടര്‍ന്നാണ് അഹമ്മദിനെ കമ്മീഷണറാക്കി അവരോധിച്ചത്.
ഗണേശോല്‍സവവും വലിയപെരുന്നാളും നവരാത്രി ആഘോഷങ്ങളും ആസന്നമായിരിക്കെ ഭാരിച്ച ക്രമസമാധാന ചുമതലകളാണ് മുംബൈ പോലീസിനുള്ളത്. മുംബൈയിലെ ഏറ്റവും മികച്ച ഓഫീസറാണെന്നാണ് ജാവേദിനെ കമ്മീഷണറാക്കിയ വിവരമറിഞ്ഞ മുംബൈയെ വിറപ്പിച്ച് വരച്ചവരയില്‍ നിര്‍ത്തിയ മുന്‍ പോലീസ് മേധാവി ജെ. എഫ്. റിബേറോ പ്രതികരിച്ചത്.

Post a Comment
0 Comments