Type Here to Get Search Results !

Bottom Ad

മിനി ടെമ്പോ നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്


ബന്തിയോട് (www.evisionnews.in): മിനി ടെമ്പോ നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍, ഹരിശ്ചന്ദ്ര, രാജു, അരുണ്‍, കൃഷ്ണന്‍ എന്നിവരാണ് ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ പരിക്ക് നിസാരമാണ്. 

ശനിയാഴ്ച ബന്തിയോട് അടുക്കയിലാണ് അപകടം. കടലില്‍ കുളിക്കാനായി ഗൂഡ്‌സ് ടെമ്പോയില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ടെമ്പോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.


Keywords: Kasaragod-news-accident-news-ten-men-injured

Post a Comment

0 Comments

Top Post Ad

Below Post Ad