Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു


തൃക്കരിപ്പൂര്‍: (www.evisionnews.in) തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ ഓഫീസിനകത്ത് പൂട്ടിയിട്ടു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. രമേശന്‍ ഉള്‍പെടെയുള്ളവരെയാണ് ടൗണില്‍ പ്രകടനത്തിന് ശേഷം സമരാനുകൂലികള്‍ പൂട്ടിയിട്ടത്. ജോലിക്കെത്തിയവര്‍ അഞ്ച് മണിവരെ ജോലിച്ചെയ്യണമെന്നും ഇടയ്ക്ക് ഓഫീസ് പൂട്ടി മുങ്ങേണ്ടെന്നും സമരാനുകൂലികള്‍ പറഞ്ഞു.

ക്ലര്‍ക്ക് സമീര്‍, മിനി എന്നിവരെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിര്‍ന്നതായും പരാതിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇവരെ മോചിപ്പിച്ചത്. ചുമട്ടുതൊഴിലാളികള്‍ ഉള്‍പെടെയുള്ള സമരാനുകൂലികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പോലീസിനോട് പറഞ്ഞു. രാവിലെ ജോലിക്കെത്തിയവര്‍ പിറകുവശത്തെ വാതിലിലൂടെയാണ് അകത്തുകടന്ന് ജോലിയില്‍ മുഴുകിയത്. മുന്‍വശത്തെ വാതില്‍ തുറന്നിരുന്നില്ല.

പണിമുടക്കനുകൂലികളായ അഞ്ച് പേര്‍വന്ന് ഓഫീസ് അടച്ചുപോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് പ്രകടനത്തിന് ശേഷം എത്തിയ 20 ഓളം വരുന്ന പണിമുടക്ക് അനുകൂലികള്‍ ഇവരെ പൂട്ടിയിടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഭവം സംബന്ധിച്ച് ജീവനക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.

keywords: trickeripur-panchayath-not-stike-detained



Post a Comment

0 Comments

Top Post Ad

Below Post Ad