Type Here to Get Search Results !

Bottom Ad

പട്‌ല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പണിമുടക്കിയില്ല; ആരും അറിയരുതെന്ന് അധ്യാപകര്‍


പട്‌ല: (www.evisionnews.in) രാജ്യം ബന്ദായി മാറിയ പണിമുടക്കിലമര്‍ന്നപ്പോള്‍ മധൂര്‍ പഞ്ചായത്തിലെ പട്‌ല സ്‌കൂളിലെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനം മുടക്കാതെ പുതിയ ചരിത്രം സൃഷ്ടിച്ചു. 

വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് വേണ്ടിയാണ് സ്‌കൂള്‍ തുറന്ന് അധ്യാപനം നടത്തിയതെന്നും ഇത് ആരും അറിയരുതെന്നും സംഗതി പുറത്തായാല്‍ കുഴപ്പമാകുമെന്നും അധ്യാപകര്‍ പറഞ്ഞു. 

വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് അധ്യാപകര്‍ സമരത്തിനോടുള്ള കൂറും സ്‌കൂളിനോടുള്ള കൂറും ഒരേ സമയം പ്രകടിപ്പിച്ചത്. ഫോട്ടോ എടുക്കാന്‍ പോലും അധ്യാപകര്‍ വിലക്കുകയായിരുന്നു. എന്നാലും വിലക്കിനെ മറികടന്ന് ക്ലാസ് രംഗങ്ങള്‍ ചിത്രീകരിച്ചത് പുറത്ത് വന്നുകഴിഞ്ഞു.

keywords: patla-not-in-strike-teaching

Post a Comment

0 Comments

Top Post Ad

Below Post Ad