Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വ്വകലാശാല ബി. ജെ. പിക്ക് കീഴടങ്ങി: സി. പി. എം


കാസര്‍കോട്‌: (www.evisionnews.in) പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാരെ ക്ഷണിക്കാതെ, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരനെ പ്രത്യേകമായി പങ്കെടുപ്പിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അല്‍പ്പത്തരത്തിന് സര്‍വ്വകലാശാലാ അധികൃതര്‍ കീഴടങ്ങിയതിനുള്ള തെളിവാണെന്നും ഇത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും സി.പി.ഐ.എം ജില്ലാ സെക്ര'റി കെ.പി.സതീഷ്ചന്ദ്രന്‍ പറഞ്ഞു. 

കേന്ദ്ര ഭരണത്തിന്റെ മറവില്‍ സമനിലതെറ്റിയ ബി.ജെ.പി സര്‍ക്കാര്‍ ചടങ്ങുകളില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ അട്ടിമറിക്കുകയാണ്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനു സമ്മതം മൂളുന്ന ഉദ്യോഗസ്ഥര്‍ അപമാനകരമായ വിധേയത്വമാണ് പ്രകടിപ്പിക്കുത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതികരണം ഉയര്‍ന്നുവരണമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

keywords: satheesh-chandran- periya-central-university-cpm



Post a Comment

0 Comments

Top Post Ad

Below Post Ad