Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വ്വകലാശാലയെ കാവി പുതപ്പിക്കാന്‍ നീക്കം ഭൂമി പൂജക്കെതിരെ വിദ്യാര്‍ത്ഥികള്‍


തിരുവനന്തപുരം: (www.evisionnews.in) കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭൂമിപൂജ നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു. സെപ്റ്റംബര്‍ 4 ന് സര്‍വ്വകലാശാലയിലെ പുതിയ 8 അക്കാദമിക്ക് ബ്ലോക്കുകളുടെ ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് ഭൂമിപൂജ നടത്താനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. വൈസ് ചാന്‍സലറെയും അധികൃതരെയും നോക്കുകുത്തിയാക്കികയാണ് കരാറുകാരനെ ഭീഷണിപ്പെടുത്തിയാണ് കാവി സംഘം സര്‍വ്വകലാശാലയെ സംഘപരിവാറിന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഭയന്ന് അധികൃതര്‍ ഇക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. 

പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസുകളില്‍ ശിലാസ്ഥാപനത്തെക്കുറിച്ച് മാത്രമേ പരാമര്‍ശമുള്ളൂ. ഭൂമി പൂജയുടെ കാര്യം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഭയന്ന് ബോധപൂര്‍വ്വം നോട്ടീസില്‍ നിന്ന് ഒഴിവാക്കിയതായിരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സ്റ്റുഡന്‍സ് കൗണ്‍സിലുമായി വൈസ്ചന്‍സ്‌ലര്‍ നടത്തിയ യോഗത്തില്‍ പുതിയ കെട്ടിടങ്ങളുടെ കരാര്‍ ഏറ്റെടുത്തവര്‍ അവരുടെ എന്തോ പരിപാടി നടത്തുമെന്നും അത് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടതല്ല എന്ന് പറയുകയും ചെയ്തു. കരാറുകാര്‍ നടത്തുന്ന പരിപാടി എന്ന് അര്‍ത്ഥമാകിയത് ഭൂമിപൂജയാണ്. 

സര്‍വ്വകലാശാല ഭരണം കാവിവല്‍ക്കരിക്കപ്പെട്ടുവെന്നും ഭൂരിഭാഗം ജീവനക്കാരും ബി.ജെ.പി പ്രവര്‍ത്തകരോ അവരുടെ ഒത്താശക്ക് നിന്നുകൊടുക്കുന്നവരോ ആണെന്നുമുള്ള ആരോപണവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അധികൃതരുടെ ഇത്തരം നിലപാടുകള്‍ കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സര്‍വ്വകാലശാലയെക്കുറിച്ച് വിദ്യാര്‍ത്ഥിള്‍ക്ക് പലര്‍ക്കും പ്രതീക്ഷ നഷ്ട്ടപ്പെട്ട അവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

keywords: central-universit-kerala-bhoomi-pooja

Post a Comment

0 Comments

Top Post Ad

Below Post Ad