Type Here to Get Search Results !

Bottom Ad

മദ്രസ്സകളില്‍ ദേശീയപതാക ഉയര്‍ത്തണം: അലഹബാദ് ഹൈക്കോടതി


അലഹബാദ്: സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മദ്രസ്സകളില്‍ ദേശീയപതാക ഉയര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അലഹബാദ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഇക്കാര്യത്തില്‍ ആവശ്യമായ ഉത്തരവിറക്കണമെന്നും കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് യശ്വന്ത് വര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ ഭരണത്തിലുള്ളതോ ആയ സ്ഥാപനങ്ങളില്‍ ദേശീയ ദിനങ്ങളില്‍ പതാക ഉയര്‍ത്തുന്നതുപോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസ്സകളിലും ദേശീയ പതാക ഉയര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് സ്വദേശിയായ അരുണ്‍ ഗൗര്‍ ആണ് കോടതിയെ സമീപിച്ചത്. 

ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ ഇതിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

keywords: alahabad-high-court-to-hail-flag-in-in-madrasa 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad