കാസര്‍കോട്: (www.evisionnews.in) കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരു വിവാദവുമില്ലെന്നും ഒന്നും സംസാരിക്കാനില്ലെന്നും കേന്ദ്ര സര്‍വ്വകലാശാലാ വൈസ്. ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഇ-വിഷന്‍ ന്യൂസിനോട് വി. സി ഇങ്ങനെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തുകളഞ്ഞത്.
നാലിന് കേന്ദ്ര നിയമമന്ദ്രി സംസാരിക്കുന്ന ചടങ്ങിനെ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിദ്യാഭ്യാസ രംഗത്തെ പണ്ഡിത ശ്രേണിയിലുള്ള വി. സി. ഫോണ്‍ കട്ട് ചെയ്ത് പോലീസ് സ്‌റ്റൈലില്‍ പെരുമാറിയത്. ആദ്യം വി. സിയുടെ മൊബൈല്‍ നമ്പറായ 9349433987ല്‍ വിളിച്ചപ്പോള്‍ ലൈനില്‍ കിട്ടിയില്ല. തുടര്‍ന്ന് അദ്ദേഹം ഇ-വിഷനിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.
Keywords: cuk-no-problem-vc-cut-phone

Post a Comment
0 Comments