ബംഗളൂരു: (www.evisionnews.in) ബംഗളൂരു ബൃഹത് മഹാനഗര പാലിക (ബി. ബി. എം. പി) എന്ന പേരില്‍ അറിയപ്പെടുന്ന ബംഗളൂരു നഗരസഭാ കൗണ്‍സില്‍ ഭരണം കോണ്‍ഗ്രസും ജനതാദളും ചേര്‍ന്നുഭരിക്കും. സ്വതന്ത്രന്മാരുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്. ബി. ജെ. പി റിബല്‍ കൗണ്‌സിലറായ വനിതാ അംഗവും ഭരണത്തെ പിന്തുണക്കും.
ഞങ്ങളുടെ പാര്‍ട്ടിയും കോണ്‍ഗ്രസും മേയര്‍ തിരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയാണ് ചൊവ്വാഴ്ച പാര്‍ട്ടി യോഗാനന്തരം പ്രഖ്യാപിച്ചത്. ജനതാദള്‍ (എസ്) പ്രസിഡന്റും ദേവഗൗഡയുടെ മകനുമായ എച്ച. ഡി. കുമാരസ്വാമിയും പിതാവിന്റെ പ്രഖ്യാപനം ശരിവെച്ചു. കോണ്‍ഗ്രസ് തങ്ങള്‍ക്ക് ഭരണത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും കുമാരസ്വാമി പ്രത്യാശിച്ചു. ഡപ്യൂട്ടി മേയര്‍ സ്ഥാനവും രണ്ട് ചെയര്‍മാന്‍ സ്ഥാനവും വിവിധ ബ. ബി. എം. പി കമ്മിറ്റികളില്‍ അംഗത്വവും ഞങ്ങള്‍ക്കുണ്ടാവും.
ആഗസ്റ്റ് 22ന് നടന്ന തിരഞ്ഞെടുപ്പില്‍ 198 അംഗ കൗണ്‍സിലില്‍ 100സീറ്റില്‍ ബി. ജെ. പിയും 76ല്‍ കോണ്‍ഗ്രസും ജനതാദള്‍ 14സീറ്റിലും മറ്റുള്ളവര്‍ എട്ടിലും വിജയിച്ചു. കൗണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുപുറമെ കോര്‍പ്പറേഷന്‍ പരിധിയിലെ ലോക്‌സഭാ, രാജ്യസഭാ, എം. എല്. എ, എം. എല്‍. സിമാര്‍ക്കും വോട്ടവകാശമുണ്ട്. 131 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണമുറപ്പിക്കാം.
എന്നാല്‍ ബി. ജെ. പിക്ക് 125 ഉം കോണ്‍ഗ്‌സ്-ജനതാദള്‍ മുന്നണിക്ക് 145 അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. ഈ ചിത്രം തെളിഞ്ഞതോടെ ബി. ജെ. പി. സംസ്ഥാന നേതൃത്വം ഇക്കുറി ബി. ബി. എം. പി യില്‍ താമരവിരിയില്ലെന്നുറപ്പാക്കിയിരിക്കുകയാണ്.
keywords: banglore-election-result-devagauda

Post a Comment
0 Comments