Type Here to Get Search Results !

Bottom Ad

അധിക വിമാന ടിക്കറ്റ് നിരക്ക്: മലയാളികളുടെ പരാതിയിൽ മോദിയുടെ നടപടി


ന്യൂഡൽഹി:(www.evisionnews.in) ഉൽസവ സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളികളുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി. സംഭവത്തിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചു. വിമാന നിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു.

കേരളത്തിൽ നിന്നുള്ള ഒരു സംഘം യാത്രക്കാരാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നത്. ഇതേത്തുടർന്നാണ് മോദി വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകിയത്. നേരത്തെ സംസ്ഥാന സർക്കാരും കേന്ദ്രത്തോട് ഈ വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒാണം ഉൾപ്പെടെയുള്ള ഉൽസവ സീസണുകളിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ കേരളത്തിലേക്ക് എത്താറുണ്ട്. പലപ്പോഴും കുടുംബത്തോടൊപ്പമാണ് വരാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ വിമാന നിരക്ക് കുത്തനെ ഉയർത്തുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി നടപടിയെടുക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കും. രാജ്യാന്തര റൂട്ടുകളിൽ കൂടാതെ പ്രാദേശിക യാത്രകൾക്ക് ഈടാക്കുന്ന അധിക വിമാന നിരക്കും നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. വിമാന നിരക്ക് വർധിപ്പിക്കുന്ന് വലിയ പ്രശ്നമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മഹേഷ് ശർമയും പറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

keywords :modi-airindia-plane-high-ticket-price-kerala

Post a Comment

0 Comments

Top Post Ad

Below Post Ad