Type Here to Get Search Results !

Bottom Ad

കേന്ദ്ര അലോട്ട്‌മെന്റ് ലഭിച്ചില്ല; വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): സിവില്‍ സപ്ലൈസ് ഗോഡൗണില്‍ അരി സ്‌റ്റോക്കില്ലാത്തതിനാല്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണവിതരണം മുടങ്ങി. ജില്ലയില്‍ വിതരണം ചെയ്യാന്‍ മാത്രമുള്ള അരി എത്താന്‍ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ പുറത്ത് നിന്നുള്ള കടകളില്‍ നിന്ന് അരിവാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കേണ്ട അവസ്ഥയാണ്. 

അതേസമയം ജില്ലയിലെ ചില മാവേലി സ്റ്റോറുകളില്‍ അരി സ്റ്റോക്കുള്ളത് മാവേലി സ്റ്റോറുകളെ ആശ്രയിക്കുന്ന വിദ്യാലയങ്ങള്‍ക്ക് തുണയായി. എന്നാല്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയുടെ വില എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സിവില്‍ സപ്ലൈസിലുണ്ടായിരുന്ന സ്റ്റോക്കില്‍ നിന്നാണ് ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ വീതം അരി അനുവദിച്ചത്. സ്റ്റോക്ക് തീര്‍ന്നതോടെ ഉച്ചക്കഞ്ഞിക്ക് അരിയെത്തിക്കാന്‍ ശ്രമിച്ചതുമില്ല. കേന്ദ്ര അലോട്ട്‌മെന്റ് ലഭ്യമല്ലാത്തതും പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണമായി.


Keywords; Kasaragod-news-rice-maveli-store-school-lunch-stayed-to-feed-student-

Post a Comment

0 Comments

Top Post Ad

Below Post Ad