കൊച്ചി (www.evisionnews.in): ടാറ്റ തേയിലത്തോട്ടം തൊഴിലാളി വിഷയത്തില്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെങ്കില്‍ തൊഴിലാളി സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തൊഴിലാളി സമരം നടക്കുന്ന മൂന്നാറിലേക്ക് പുറപ്പെടും മുമ്പ് ആലുവ പാലസ് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ആവശ്യങ്ങള്‍ ന്യായമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതാണ്. പ്രശ്‌നപരിഹാരത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെങ്കില്‍ സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരുമെന്നും വി.എസ്.
മൂന്നാറിലേക്ക് സമരം ചെയ്യുന്ന തൊഴിലാളികളോടൊപ്പം പങ്ക് ചേരാനാണ് പോകുന്നത്. തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരം ചെയ്യുന്ന എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ കാണാനല്ല പോകുന്നതെന്നും വി.എസ് പറഞ്ഞു.
Keywords: kochi-moonnar-news-tata-vs

Post a Comment
0 Comments