Type Here to Get Search Results !

Bottom Ad

സിദ്ധാര്‍ഥ് ഭരതന്റെ നില അതീവ ഗുരുതരം; പ്രാര്‍ത്ഥനയോടെ സിനിമാലോകം


കൊച്ചി: (www.evisionnews.in) കാറപകടത്തില്‍ പരിക്കേറ്റ യുവ ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്റെ നിലഗുരുതരമായി തുടരുന്നു. സിദ്ധാര്‍ഥ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ഞായറാഴ്ച സ്‌കാനിങ് നടത്തും. അതിനുശേഷമാണ് തുടര്‍ ചികില്‍സ നടത്തുക. 

വൈറ്റില പേട്ട റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരന്നു സിദ്ധാര്‍ത്ഥിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. എറണാകുളത്തുനിന്നു പേട്ടയിലെ വീട്ടിലേക്ക് പോകവെ തൈക്കൂടം കപ്പേളക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മതിലില്‍ സിദ്ധാര്‍ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവില്‍ അര മണിക്കൂറോളം കഴിഞ്ഞാണ് സിദ്ധാര്‍ഥിനെ വാഹനത്തിനകത്ത് നിന്നും പുറത്തെടുക്കാന്‍ സാധിച്ചത്. അപകടം നടക്കുമ്പോള്‍ സിദ്ധാര്‍ഥ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിനകത്ത് ചോരയില്‍ കുളിച്ച്കിടക്കുകയായിരുന്നതിനാല്‍ ആരാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. വാഹനത്തിന്റെ ആ ര്‍. സി. ബുക്ക് പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.

ചലച്ചിത്ര നടി കെ.പി.എസി. ലളിതയുടെയും അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ഭരതന്റെയും മകനാണ് സിദ്ധാര്‍ഥ്. കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സിദ്ധാര്‍ഥ് നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാണ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

keywords: accident-bharadan-sidharth-car-film
Tags

Post a Comment

0 Comments

Top Post Ad

Below Post Ad