ചണ്ഡിഗഡ് (www.evisionnews.in): ജൈനമത വിശ്വാസികളുടെ നിരാഹാര ആചാരമായ 'പാര്യുഷന്‍' മുന്‍നിര്‍ത്തി ഹരിയാനയിലും ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തി. സെപ്തംബര്‍ 18 വരെയാണ് നിരോധനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇറച്ചി നിരോധനമേര്‍പ്പെടുത്തിയ ബി.ജെ.പി ഭരിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ഹരിയാന. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തേതന്നെ മാംസം നിരോധിച്ചിരുന്നു. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഛത്തീസ്ഗഡില്‍ വെള്ളിയാഴ്ചയാണ് ഇറച്ചി നിരോധനം നിലവില്‍ വന്നത്.
ഇറച്ചി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്ക് നേരെ അതിരൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹരിയാനയിലും നിരോധനം പ്രാബല്യത്തിലാക്കിയത്. ജനങ്ങള്‍ എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിമര്‍ശനം.
Keywords: national-news-govt-banned-beaf-in-hariyaana

Post a Comment
0 Comments