Type Here to Get Search Results !

Bottom Ad

നായ്ക്കളുടെ ജീവനേക്കാള്‍ മനുഷ്യ ജീവന് പ്രാധാന്യം നല്‍കണം: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: (www.evisionnews.in) തെരുവ് നായ്ക്കളുടെ ആക്രമണം മൂലം ജില്ലയില്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. പിഞ്ചു കുട്ടികള്‍ മുതല്‍ കോളജ് വിദ്യാര്‍ത്ഥികളും കച്ചവടക്കാരും തൊഴിലാളികളും മുതിര്‍ന്നവരും യുവാക്കളും എല്ലാം തന്നെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയരവുകയാണ്. 24.04.2007ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 17957/ഡി 3/ 2007 ത.സ്വ.ഭ.വ പ്രകാരം 1960ലെ ജെന്തു ദ്രോഹനിരോധന നിയമത്തിലെ സെക്ഷന്‍ 9/(എഫ്) 11 (3) ബി. എന്നിവ പ്രകാരം അപകടകാരികളായ മൃഗങ്ങളെയും തെരുവ് നായ്ക്കളേയും നശിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുള്ളത് ഉപയോഗിക്കണമെന്നും തെരുവ് നായ്ക്കളുടെ ജീവനേക്കാള്‍ മനുഷ്യ ജീവന് പ്രാധാന്യം നല്‍കണമെന്നും 22.08.2006ല്‍ കേരളാ ഹൈക്കോടതി ഡബ്ല്യൂ.പി.(സി) 30611/04, 19547/2006 എന്നീ കേസുകളുടെ വിധിന്യായത്തില്‍ ഉത്തരവിട്ടിട്ടുള്ളതിനാല്‍ തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 

തെരുവ് നായ ശല്യം ഒഴിവാക്കുന്നതിന് സംസ്ഥാന ജില്ലാ തലങ്ങളില്‍ വലിയ വലിയയോഗങ്ങളും ആസൂത്രണങ്ങളും നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഫലപ്രദമായ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. തെരുവ് നായ്ക്കളുടെ ശല്യത്തെ അധികൃതര്‍ നിസാരവത്കരിക്കുകയും മനുഷ്യജീവനേക്കാള്‍ നായ്ക്കളുടെ ജീവന് പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നായ്ക്കളുടെ ആക്രമങ്ങളും ശല്യങ്ങളും അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യജീവന് സംരക്ഷണം നല്‍കുന്നതിനും ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുന്നതിനും നായ്ക്കളുടെ ആക്രമം മൂലം പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും മതിയായ ചികിത്സയും ധനസഹായവും ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad