കാസര്‍കോട്: (www.evisionnews.in) 13 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ജില്ലാ സെഷന്‍സ് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. ഉത്തര്‍പ്രദേശ് ഷാമില ജില്ലയിലെ ഗഡിപ്പുരയിലെ റിസ്‌വാന്‍ റാണ(24)യെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം.
2014 ഒക്‌ടോബര്‍ രണ്ടിനാണ് സംഭവം. കുമ്പള സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ തുണി വില്‍ക്കാനെത്തിയ റിസ്‌വാന്‍ റാണ വീട്ടിലുണ്ടായിരുന്ന കുട്ടിയോട് വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കുന്നതിനിടെ കൈക്ക് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. കുമ്പള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
keywords: rape-one-arrest-kumbala

Post a Comment
0 Comments