മൈസൂരു: (www.evisionnews.in) യുക്തിവാദി നേതാവും സ്വതന്ത്ര ചിന്തകനുമായ സാഹിത്യകാരനും അധ്യാപകനുമായ പ്രൊ. കെ. എസ്. ഭഗവാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്തിനെ തുടര്‍ന്ന് പോലീസ് നടപടികള്‍ ഊര്‍ജിതമായി. വിഗ്രഹാരാധാനയെ എതിര്‍ത്തതിന് ധാര്‍വാഡില്‍ കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയെ വധിച്ചതിനുപിന്നാലെയാണ് കെ. എസ്. ഭഗവാനെതിരെ സംഘപരിവാര്‍ ശക്തികള്‍ വധഭീഷണി തുടരുന്നത്. കഴിഞ്ഞ ദിവസം മൈസൂരിലെ വസതിയിലാണ് ഭീഷണിക്കത്തു ലഭിച്ചത്. ഭഗവാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പൊലീസ് കേസെടുത്തു.
ഭഗവാന്‍, താങ്കള്‍ സുരക്ഷിതനാണെന്ന് ആശ്വസിക്കേണ്ട. മൂന്നുപേരെ വിജയകരമായി ഇല്ലാതാക്കിക്കഴിഞ്ഞു. അടുത്തതു താങ്കളാണ്. ലക്ഷ്യം ഞങ്ങള്‍ പാഴാക്കില്ല. ഞങ്ങള്‍ വരുമ്പോള്‍ ഒരു പൊലീസ് സുരക്ഷയും നിങ്ങളെ സംരക്ഷിക്കില്ല. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ദിവസങ്ങള്‍ എണ്ണിക്കോളൂ. എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ഫെബ്രുവരിയില്‍ ഒരു ചടങ്ങില്‍ ശ്രീ കൃഷ്ണനെ കുറിച്ചും ഭഗവത്ഗീതയ്‌ക്കെതിരായ പരാമര്‍ശങ്ങളും ഭഗവാന്‍ നടത്തിയിരുന്നു. രാമന്‍ താഴ്ന്ന ജാതിക്കാര്‍ക്കു വിരുദ്ധനായിരുന്നെന്നും മികച്ച രാജാവല്ലെന്നു പറഞ്ഞതും സംഘപരിവാറിനെ ചൊടിപ്പിച്ചു. കഴിഞ്ഞദിവസം കല്‍ബുര്‍ഗി മരിച്ച ദിവസം അടുത്ത ലക്ഷ്യം ഭഗവാനാണെന്നു ബജ്‌രംഗ്ദള്‍ നേതാവ് ഭുവിത് ഷെട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു മംഗലാപുരം പൊലീസ് സ്വമേധയാ കേസെടുത്തു ഷെട്ടിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
keywords: maisore-dhabolkar-kalburgi-next-pansare-threat

Post a Comment
0 Comments