കാസര്‍കോട്: (www.evisionnews.in) വാതിലിന്റെ സ്റ്റീല്‍ പിടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എട്ടുലക്ഷം രൂപ വിലവരുന്ന 300 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കാസര്‍കോട് പള്ളിക്കര സ്വദേശി ബേക്കല്‍ ഹാരിസാ(30)ണ് ബുധനാഴ്ച അറസ്റ്റിലായത്.
പിടിയുടെ സ്പ്രിങ് കവര്‍ എന്ന വ്യാജേന വെള്ളിനിറം പൂശി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഓഗസ്റ്റ് 22ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. ബാഗ് വാങ്ങാന്‍ ബുധനാഴ്ചയാണ് ഉടമ എത്തിയത്. ഹാരിസിന്റെ ബാഗേജില്‍ സംശയം ഉളവായതിനാല്‍ ഇത് തടഞ്ഞുവച്ചിരുന്നു. അതു തിരിച്ചുവാങ്ങുന്നതിനാണ് ഹാരിസ് ഇന്നലെ എത്തിയത്. മൂന്നുമാസം മുമ്പ് ദുബായിലേക്ക് ജോലിക്കു പോയതായിരുന്നു ഹാരിസ്. സ്വര്‍ണക്കടത്തു സംഘത്തിന്റെ വലയില്‍പ്പെട്ടതാണെന്നാണു മൊഴി.
keywords: gold-loot-calicut-kasaragod-pallikkara

Post a Comment
0 Comments