മംഗളൂരു: (www.evisionnews.in) പ്രവാസിയായ യുവാവ് അതിവേഗതയില്‍ വരുകയായിരുന്ന ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പാടി ചെക്ക്‌പോസ്റ്റിന് സമീപത്ത് താമസിക്കുന്ന മുഹമ്മദ് സക്കറിയ (23)യാണ് മരിച്ചത്.
കൂട്ടുകാരന്‍ ശിഹാബിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് തലപ്പാടിക്കും തൊക്കോട്ടിനുമിടയില്‍ കോട്ടേക്കാര്‍ ബീരിയിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ഗള്‍ഫില്‍ ജോലിചെയ്യുന്ന സക്കറിയ അവധിക്ക് നാട്ടില്‍ വന്നതാണ്. സെപ്തംബര്‍ 18ന് തിരിച്ചുപോകേണ്ടതായിരുന്നു. അതിനിടയിലാണ് മരണം തട്ടിയെടുത്തത്.

keywords: gulf-man-death-accident-thalappady

Post a Comment
0 Comments