കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ സഹകരണ ബാങ്കുകളില്‍ കോടികളുടെ ഇടപാടുകളും ആസ്തിയുമുണ്ടെങ്കിലും സുരക്ഷാക്രമീകരണങ്ങള്‍ വെറും വട്ടപ്പൂജ്യം. ബേങ്കിംഗ് മേഖലയാകെ ഹൈടെക് യുഗത്തില്‍ കാലെടുത്തുവെച്ചിട്ടും കട്ടന്‍ചായയും പരിപ്പുവടയുമായി തിരിഞ്ഞുകളിക്കുകയാണ് സഹകരണബാങ്കുകളും അതിന്റെ നടത്തിപ്പുകാരും.
മടിക്കൈ സഹകരണബാങ്കില്‍ കാവല്‍കാരനും സി. പി. എം പ്രവര്‍ത്തകനുമായ പൊളിയപ്രം നാരായണന്‍ നായര്‍ ഡ്യൂട്ടിക്കിടയില്‍ വധിക്കപ്പെട്ടതോടെയാണ് ജില്ലയിലെ പ്രത്യേകിച്ച് ഒറ്റപ്പെട്ട ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായത്. ഇത് ചൂണ്ടിക്കാട്ടി ജില്ലയിലെ പോലീസ് നേതൃത്വവും ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിക്കുകയായിരുന്നു ബന്ധപ്പെട്ടവര്‍
നാരായണന്‍ നായര്‍ വധിക്കപ്പെട്ട ശേഷം പനയാല്‍ സഹകരണബേങ്കിലെ വാച്ച്മാന്‍ അരവത്തെ വിനോദ് കുമാറും പെരഡാല സഹകരണ ബേങ്കിന്റെ നീര്‍ച്ചാല്‍ ശാഖയിലെ വാച്ച്മാന്‍ ഡെന്നിസ് ഡിസൂസയും കവര്‍ച്ചക്കാരുടെ കൊലക്കത്തിക്കിരയായവരാണ്. എന്നിട്ടും ബേങ്കില്‍ സുരക്ഷയേര്‍പ്പെടുത്തുന്ന വിഷയത്തില്‍ ഭരണസമിതിയും നടത്തിപ്പുകാരും ഉറക്കം നടിക്കുകയാണ് ചെയ്തത്.
ബേങ്ക് ഭരണസമിതിയെ എല്ലായിടത്തും നിയന്ത്രിക്കുന്നത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ്. ഈ പാര്‍ട്ടികള്‍ നിയോഗിക്കപ്പെടുന്നവരാണ് മിക്കയിടങ്ങളിലും കാവല്‍ക്കാരായി നിയമിക്കപ്പെടുന്നത്. ഇവര്‍ക്ക് ഇതിനുള്ള യോഗ്യതയും പരിചയവുമില്ല. ആകെയുള്ളത് സ്ഥാപനം അനുവദിക്കുന്ന ഒരു ചൂരല്‍ വടിയും ടോര്‍ച്ചും മാത്രം. ഇതുകൊണ്ടാവണം ബാങ്ക് കുത്തിത്തുറക്കാനെത്തുന്ന ഭീകരന്മാരെ നരിടേണ്ടതെന്ന പരിഹാസ്യതയുമുണ്ട്.
ദേശവല്‍കൃത ബാങ്കുകളില്‍ വിമുക്ത ഭടന്മാരെയാണ് കാവല്‍ക്കാരായി രാപ്പകലുള്ള ഡ്യൂട്ടിക്ക് നിയമിക്കുന്നത്. പ്രവൃര്‍ത്തി സമയങ്ങളില്‍ ദേശസാല്‍കൃത ബാങ്കുള്‍ സുരക്ഷാക്രമീകരണങ്ങളില്‍ പുലര്‍ത്തുന്ന ശുഷ്‌ക്കാന്തിയും സഹകരണ ബാങ്കുകളില്‍ കാണുന്നുമില്ല. റിസര്‍വ്വ് ബാങ്ക് അനുശാസിക്കുന്ന തരത്തിലുള്ള ജില്ലയിലെ സുരക്ഷയുടെ പത്തുശതമാനം പോലും ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ഏര്‍പ്പെടുത്താറില്ല.
keywords: bank-loot-ksd-kudlu-cooperative-secure

Post a Comment
0 Comments