മംഗളൂരു (www.evisionnews.in): നേത്രാവതിപ്പുഴയുടെ ഗതിതിരിച്ചുവിടുന്ന യെത്തിനഹൊളെ പദ്ധതിക്കെതിരെ ദക്ഷിണ കര്‍ണാടകയിലെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ചെമ്പരിക്ക -മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ പിന്തുണ പ്രഖ്യാപിച്ചു. നിര്‍ദ്ദിഷ്ട പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 15ന് നടത്തുന്ന മംഗളൂരു -ബംഗ്ലൂരു ദേശീയപാത ഉപരോധത്തിനും ഖാസി പിന്തുണ അറിയിച്ചു.
പാരിസ്ഥിതികമായി കോട്ടം വരുത്തുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ യാതൊരു അധികാരവുമില്ല. നിര്‍ദ്ദിഷ്ട പദ്ധതി ജനവിരുദ്ധവും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതാണെന്നും ഖാസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Keywords: manglore-news-nethravadi-qasi-thaqa-

Post a Comment
0 Comments