Type Here to Get Search Results !

Bottom Ad

ബൈക്കിലെത്തിയ സംഘം പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണമാല കവര്‍ന്നു


ആദൂര്‍ (www.evisionnews.in): വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു. ഇരിയണ്ണിയിലെ കുഞ്ഞിക്കണ്ണന്റെ മകള്‍ അഞ്ജു (16)വിന്റെ ഒന്നേക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് ഇരിയണ്ണി വനമേഖല റോഡിലൂടെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അതിനിടെ ബൈക്കില്‍ രണ്ടംഗ സംഘം അരികിലെത്തുകയും പിന്നിലിരുന്നയാള്‍ അഞ്ജുവിന്റെ മാല തട്ടിപ്പറിക്കുകയുമായിരുന്നു. ആദൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.


Keywords: Kasaragod-news-bike-gold-necklace-theft-from-student-case

Post a Comment

0 Comments

Top Post Ad

Below Post Ad