കാസര്‍കോട്: (www.evisionnews.in) ദേശീയ അധ്യാപക ദിനത്തില്‍ സംസ്ഥാനതല ഉല്‍ഘാടനത്തിന് കാഞ്ഞങ്ങാടെത്തിയ വിദ്യാഭ്യാസ മന്ത്രി അബ്ദ റബ്ബിന്റെ പരിപാടിയില്‍ ബഹളമുണ്ടാക്കിയ ഇടത് അധ്യാപക സംഘടനയുടെ നടപടിയില്‍ പ്രതിഷേധിച്ചും താക്കീത് നല്‍കിയും യൂത്ത് ലീഗ് പ്രവര്‍ത്തര്‍ അധ്യാപക സംഘടനയുടെ ജില്ലാ കമ്മറ്റി ഓഫീസില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചു.
മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ഫോര്‍ട്ട് റോഡിലെ KSTA ജില്ലാ കമ്മറ്റി ഓഫീസ് കവാടത്തിലാണ് ഞായറാഴ്ച യൂത്ത് ലീഗ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.
ആസനത്തിനുറപ്പില്ലാതെ സമരം പൊളിയുന്ന കുരു ചകാക്കള്‍ മേലാല്‍ മ ന്തിക്കെതിരെ ഉഡായിപ്പുമായി വന്നാല്‍ വിവരമറിയുമെന്നും അബ്ദുറബ്ബ് കേവലം മന്ത്രി മാത്രമല്ലെന്നും നഹാ സാഹിബിന്റെ പുത്രനും മലബാറിന്റെ മാനസപുത്രനാണെന്നും തോന്നിവാസം തുടര്‍ന്നാല്‍ മന്ത്രി തന്നതിന്റെ ബാക്കി ഞങളും തരുമെന്ന് പോസ്റ്ററില്‍ മുന്നറിപ്പ് നല്‍കുന്നു .പോസ്റ്ററില്‍ 'ഗുരു 'എന്നതിനെ 'കുരു' എന്ന് തിരുത്തിയതായും കാണാം.
Keywords: kasaragod-posters-in-ksta-office


Post a Comment
0 Comments