Type Here to Get Search Results !

Bottom Ad

കെഎസ്ടിഎയുടെ നടപടി അങ്ങേയറ്റം അപലപനീയം-എംസി ഖമറുദ്ധീന്‍


കാസര്‍കോട്: (www.evisionnews.in) ദേശീയ അധ്യാപക ദിനത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനത്തിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളില്‍ എത്തിയ കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും ജില്ലയിലെ മൂന്ന് എം.എല്‍.എമാരും പങ്കെടുത്ത പരിപാടി കെ.എസ്.ടി.എ അധ്യാപക യൂണിയന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം അപലപനീയവും അധ്യാപക വിഭാഗത്തോടുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ധീന്‍ പ്രസ്താവിച്ചു.

കോഴിക്കോട് ജില്ലയിലെ അധ്യാപികയെ സസ്പന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഗ്രാമ പഞ്ചായത്ത് സ്‌കൂളിന് അനുവദിച്ച പത്തു ലക്ഷം രൂപ ചെലവാക്കാതെ നഷ്ടപ്പെടുത്തിയതിനാണ് അധ്യാപികയെ സസ്പന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി പ്രസ്തുത അധ്യാപികയെ വേറെ ഏതെങ്കിലും സ്‌കൂളിലേക്ക് തിരിച്ചെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതേ സ്‌കൂളില്‍ തന്നെ അവരെ തിരിച്ചെടുക്കണമെന്ന വാദം ഉന്നയിച്ചാണ് കെഎസിടിഎ അധ്യാപക ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടി ലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന മൈക്ക് സദസ്സിലേക്ക് കൊണ്ടുവന്ന് അതിലൂടെ പ്രസംഗം നടത്തുകയും മുദ്രാവാക്യവും വിളിച്ചു.

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന മൈക്ക് എങ്ങനെ പോലീസിന്റെ കണ്ണുവെട്ടിച്ച് യോഗവേദിക്ക് മുന്‍മ്പില്‍ കൊണ്ടുവന്നു എന്നതിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരിപാടി അലങ്കോലപ്പെടുത്താന്‍ മൈക്ക് അകത്തേക്ക് കൊണ്ടുവന്ന അധ്യാപകനെതിരെ നടപടി വേണമെന്നും ഖമറുദ്ധീന്‍ ആവശ്യപ്പെട്ടു.

Keywords: kasaragod-ksta-mc-kamarudheen

Post a Comment

0 Comments

Top Post Ad

Below Post Ad