Type Here to Get Search Results !

Bottom Ad

അബുദാബിയില്‍ ഇനി അശ്ലീല സൈറ്റുകള്‍ തിരയുന്നത് ക്രിമിനല്‍കുറ്റം


അബുദാബി: (www.evisionnews.in) അബുദാബിയില്‍ ഇനിമുതല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ തിരയുന്നത് ആറുമാസം തടവും പത്തുലക്ഷം ദിര്‍ഹം പിഴയും ലഭിക്കാവുന്ന ക്രിമിനല്‍കുറ്റമാകുമെന്ന് അബുദാബി ജുഡീഷ്യല്‍വകുപ്പ്.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എളുപ്പം കണ്ടെത്തുന്നതിനും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള നൂതന സാങ്കേതികസംവിധാനങ്ങള്‍ സൈബര്‍ സുരക്ഷാവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അശ്ലീല വെബ്‌സൈറ്റുകളില്‍ തിരയുക, ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയവയെല്ലാം ഗവണ്‍മെന്റ് നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ആറുപേരെ ഇതിനകം കണ്ടെത്തി അറസ്റ്റുചെയ്തിട്ടുണ്ട്. 

കുട്ടികളുടേതടക്കമുള്ള അശ്ലീലസിനിമകള്‍ പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്നാണ് സൈബര്‍സുരക്ഷാ വിഭാഗങ്ങളുടെ ഇത്തരത്തിലുള്ള നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

keywords: porn-sites-ban-abudabi-criminal
Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad