ലോകത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര നടന്‍മാരുടെ പട്ടികയില്‍ മലയാളത്തിന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ പത്താം സ്ഥാനത്ത്. സിനിമയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡേറ്റാബേസായ ഐഎംഡിബി തയാറാക്കിയ മികച്ച നടന്‍മാരുടെ പട്ടികയിലാണ് മോഹന്‍ലാല്‍ പത്താംസ്ഥാനത്ത് എത്തിയത്. ഹോളിവുഡിലെ റസല്‍ ക്രോയെയും, ടോം ഹാങ്ക്‌സിനെയും പിന്തള്ളിയാണ് ലാല്‍ ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം കമലഹാസന്‍ പോലും ലാലിന് ശേഷമാണ് സ്ഥാനം നേടിയത്.
എക്കാലത്തെയും വലിയ ചലച്ചിത്ര ഇതിഹാസം മര്‍ലണ്‍ ബ്രാന്‍ഡോയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ചാര്‍ളി ചാപ്ലിനാണ് രണ്ടാം സ്ഥാനത്ത്. എക്കാലത്തെയും വലിയ അമേരിക്കന്‍ നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ട്ട് ഡിനിറോയാണ് മൂന്നാം സ്ഥാനത്ത്. തനിക്കുശേഷമുള്ള എല്ലാ നടന്‍മാരെയും പ്രചോദിപ്പിച്ചിട്ടുള്ള അല്‍പാച്ചിനോ നാലാം സ്ഥാനത്തെത്തി.
പട്ടികയില്‍ ആറാമതായി എത്തിയിരിക്കുന്നത് ഒരു ഇന്ത്യന്‍ നടനാണ്. മറ്റാരുമല്ല ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം രാജ്കപൂര്‍. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ മെറിന്‍ സ്ട്രിപ്പ് പട്ടികയില്‍ ഏഴാമതായി ഇടം നേടി. ഇവര്‍ക്ക് പിന്നാലെയാണ് പത്താം സ്ഥാനക്കാരനായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. പട്ടികയില്‍ പതിനൊന്നാം സ്ഥാനം കമലഹാസനാണ്. ബോളിവുഡ് ചക്രവര്‍ത്തി അമിതാഭ് ബച്ചന്‍ പട്ടികയില്‍ 45ാം സ്ഥാനത്തുണ്ട്.
Keywords;

Post a Comment
0 Comments