ജമ്മുകശ്മീര്‍: (www.evisionnews.in) ഹൈക്കോടതി ഉത്തരവിനെ പ്രതിരോധിച്ച് ജമ്മുകശ്മീരില്‍ ബീഫ് പാര്‍ട്ടി നടത്തുമെന്ന് ബി.ജെ.പി എം.എല്‍.എ. ഖുര്‍ഷീദ് അഹ്മദ് മാലികാണ് എല്ലാ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ബീഫ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
സംസ്ഥാനത്ത് മാട്ടിറച്ചി നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.
ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും വേണ്ടി ബീഫ് പാര്‍ട്ടി നടത്താന്‍ ഞാന്‍ തീരുമാനിച്ചു. മുസ്‌ലിംകള്‍ ബീഫ് കഴിക്കുന്നവരാണ്. ഹിന്ദുക്കളിലെ ചില വിഭാഗങ്ങള്‍ മാത്രമാണ് സസ്യാബുക്കുകളായിട്ടുള്ളത്. മതേതരത്വവും സാഹോദര്യവും നിലനിര്‍ത്തുകയും മതപരമായ താഴ്ത്തിക്കെട്ടല്‍ അവസാനിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യ. അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്ലികളും മാംസം ഭക്ഷിക്കുന്നുണ്ട്. ചിലര്‍ക്ക് വേണ്ടി ഭൂരിഭാഗത്തെ പിന്തിരിപ്പിക്കുന്നത് ഉചിതമായ മാര്‍ഗമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords: jammu-bjp-to-beef-party

Post a Comment
0 Comments