കാലിഫോര്‍ണിയ: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം അവസാനം ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും. സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 27ന് നടക്കുന്ന ചോദ്യോത്തര വേളയിലാണ് സുക്കര്‍ബര്‍ഗിനൊപ്പം നരേന്ദ്രമോദിയും പങ്കെടുക്കുന്നത്. സുക്കര്‍ബര്‍ഗിനോടും മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ടായിരിക്കും.
സാമൂഹ്യവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാന്‍ നവസമൂഹ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതുസംബന്ധിച്ച് സുക്കര്‍ബര്‍ഗും മോദിയും ചര്‍ച്ച നടത്തും. സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ആയി ആര്‍ക്ക് വേണമെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാം. സുക്കര്‍ബര്‍ഗ് അതിന് മറുപടി നല്‍കും.
സെപ്തംബര്‍ 27നാണ് ഫേസ്ബുക്കിന്റെ ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ ടൗണ്‍ഹാള്‍ നടക്കുന്നത്. ഇതിന്റെ ലൈവ് വീഡിയോ സ്ട്രീമിംഗ് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജില്‍ ഉണ്ടായിരിക്കും. ഒപ്പം മോദിയുടെ ഫേസ്ബുക്ക് പേജിലും ലൈവ് വീഡിയോ ഉണ്ടായിരിക്കും. ലൈവായും ചോദ്യങ്ങള്‍ ചോദിക്കാം.
keywords: modi-visit-facebook-head-office-

Post a Comment
0 Comments