തിരുവനന്തപുരം:(www.evisionnews.in) പോള്‍ മുത്തൂറ്റ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി.
ഇവര്‍ക്കുള്ള ശിക്ഷ ഉച്ചക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും. 14ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടു. കുറ്റപത്രത്തില്‍ 14 പേരാണ് പ്രതികളാണ് ഉണ്ടായിരുന്നത്.
കൊലപാതകം, ഗുഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ഒന്നാം പ്രതി ജയചന്ദ്രന്‍ , കാരി സതീഷ്, സത്താര്‍, സുജിത്ത്, ആകാശ്, രാജേഷ്‌കുമാര്‍,ഷിനോ പോള്‍ തുടങ്ങി 13 പേരാണ് കുറ്റക്കാര്‍.ഒന്നുമുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കെന്നും കോടതി പറഞ്ഞു. സിബിഐ കോടതി ജഡ്ജി ആര്‍ രഘുവാണ് വിധി പറഞ്ഞത്.
2009 ആഗസ്ത് 22നാണ് പോള്‍ എം ജോര്‍ജ് കുത്തേറ്റു മരിച്ചത്. മുത്തൂറ്റ് ജോര്‍ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പോര്‍ മുത്തുറ്റ്. പ്രതികള്‍ മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകുന്നതിനിടെ ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.കേരള പൊലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു.
2010 ജനുവരി 29ന് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ 14 പേരെ പ്രതിയാക്കി ആദ്യം കുറ്റപത്രം സമര്‍പ്പിച്ചു. പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന് പോയതിനും ചങ്ങനാശേരി സംഘത്തിനെതിരെ രണ്ടു കുറ്റപത്രം സിബിഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു. 2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍ പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. പോള്‍ ജോര്‍ജിനൊപ്പം സഞ്ചരിച്ച ഗുണ്ടാനേതാക്കള്‍ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെ സിബിഐ മാപ്പുസാക്ഷികളാക്കി.
keywords :pole-muthut-case-court-verdict-13

Post a Comment
0 Comments