Type Here to Get Search Results !

Bottom Ad

ബി.ജെ.പിക്കു മുമ്പില്‍ സി.പിഎം കീഴടങ്ങി: രക്തസാക്ഷി നാരായണന്‍ കേസില്‍ പ്രതി; അണികള്‍ അങ്കലാപ്പില്‍


കാസര്‍കോട് (www.evisionnews.in): തിരുവോണനാളില്‍ കോടോം-ബേളൂരിലെ കായക്കുന്നില്‍ വധിക്കപ്പെട്ട സി. പി. എം പ്രവര്‍ത്തകന്‍ സി. നാരായണന്‍ അക്രമക്കേസില്‍ പ്രതിയായത് സി. പി. എം ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും ഇച്ഛാശക്തിക്കുറവും മൂലമാണെന്ന് ആരോപണമുയര്‍ന്നു. സി. പി. എം അണികളും പ്രവര്‍ത്തകരും ജില്ലയില്‍ അക്രമത്തിനിരയാകുമ്പോള്‍ പത്രപ്രസ്താവനയിറക്കി ഓണമുണ്ണുകയാണ് നേതാക്കളില്‍ ചിലര്‍ ചെയ്തതെന്നും അണികള്‍ പരസ്യമായി കുറ്റപ്പെടുത്തുന്നു. അണികളുടെ ഈ അമര്‍ഷം പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് ഉറപ്പാണ്.

വധിക്കപ്പെട്ട നാരായണനെ ബി. ജെ. പി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യപ്രതിയെന്ന് സി. പി. എം പറയുന്നയാളെ പോലീസിന് തൊടാനാകില്ലെന്നുമായിരുന്നു ബി. ജെ. പിയുടെ മുന്നറിയിപ്പും പോലീസില്‍ പറഞ്ഞ ഉപാധിയും. ഇതിന് പോലീസിലെ ചിലരും ഒത്താശ ചെയ്തുകൊടുത്തു. ഇതേ തുടര്‍ന്നാണ് തിരുവോണനാളില്‍ വധിക്കപ്പെട്ട നാരായണനെ കേസില്‍ പ്രതിയാക്കിയതും പിന്നാലെത്തന്നെ ബി. ജെ. പി നേതാക്കള്‍ മുഖ്യപ്രതിയായ നേരേ്‌ത്തെ പി. വി. ശ്രീനാഥി(30) നെ പോലീസിന് മുന്നില്‍ ഹാജരാക്കിയതും. നാരായണനെ പ്രതിയാക്കിയതും ശ്രീനാഥ് കീഴടങ്ങിയതും മുന്‍കൂട്ടിത്തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നാണ്് സി. പി. എം നേതാക്കളില്‍ ചിലരും കാഞ്ഞങ്ങാട് മേഖലയിലെ പ്രവര്‍ത്തകരും സംശയിക്കുന്നത്.

അങ്ങനെയല്ലായിരുന്നുവെങ്കില്‍ തിങ്കളാഴ്ച കാഞ്ഞങ്ങാട് ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ച സി. പി. എം ജില്ലാ സെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ രക്തസാക്ഷിയെ പ്രതിയാക്കിയ അമ്പരപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുമായിരുന്നുവെന്നും അണികള്‍ പറയുന്നു. കണ്ണൂരില്‍ ഇത് സംഭവിച്ചിരുന്നുവെങ്കില്‍ ജയരാജന്മാര്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പോലീസിനെ തിരുത്തി കാര്യം നേടുമായിരുന്നുവെന്നും സി. പി. എം അണികള്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കായക്കുന്നിലെ വീട്ടിനുമുന്നില്‍ കൊലക്കത്തിക്കിരയായ നാരായണനെങ്ങനെ കേസില്‍ പ്രതിയായി എന്നാണ് അണികള്‍ ചോദിക്കുന്നത്. ഇങ്ങനെയായാല്‍ നിരപരാധികളായ അണികളെ കൂട്ടത്തോടെ കള്ളക്കേസില്‍ പെടുത്താന്‍ ആര്‍ക്കുവേണമെങ്കിലും കഴിയില്ലേയെന്നും ചോദ്യമുയരുന്നുണ്ട്. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും സി. പി. എമ്മിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ തന്ത്രമാണിതെന്നും അണികള്‍ പറയുന്നു. ഇതിനെ ചെറുക്കാതെ പ്രശ്‌നത്തിനു മുന്നില്‍ ഒട്ടകപ്പക്ഷി നയം തുടരുകയാണ് നേതൃത്വമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.


Keywords: Kasaragod-bjp-news-cpm-station-rakthasakshi

Post a Comment

0 Comments

Top Post Ad

Below Post Ad