Type Here to Get Search Results !

Bottom Ad

അഞ്ചു മക്കളെ കുളത്തിലെറിഞ്ഞ് മാതാവ് ജീവനൊടുക്കി; രണ്ടു കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു


ഹാസ്സന്‍: (www.evisionnews.in)  (കര്‍ണ്ണാടക) അഞ്ചു മക്കളെ കുളത്തിലെറിഞ്ഞ് മാതാവ് ജീവനൊടുക്കി; രണ്ടു കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു

ഹാസ്സന്‍: (കര്‍ണ്ണാടക) അഞ്ചുകുഞ്ഞുങ്ങളെ കുളത്തിലെറിഞ്ഞ് മാതാവ് അതേകുളത്തില്‍ ചാടി ജീവനൊടുക്കി. ഇവരില്‍ രണ്ടുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹാസ്സന്‍ ജില്ലയില്‍ അര്‍സിക്കര താലൂക്കില്‍ ജാവഗലിന് സമീപം മദനഹള്ളിയിലാണ് സംഭവം. അമ്മ കുട്ടികളെ ഒന്നൊന്നായി കുളത്തിലെറിയുകയായിരുന്നു.

പുട്ടബോവിയുടെ ഭാര്യ ഇന്ദ്രമ്മ(34), രക്ഷിത(നാല്), കേശവ(രണ്ട്), ബേബി(ഒന്ന്) എന്നിവരാണ് മരിച്ചത്. ഹേമാവതി(ഏഴ്), ചൈത്ര(ആറ്) എന്നീ കുട്ടികളാണ് രക്ഷപ്പെട്ടത്. കുളത്തില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളാണ് അച്ഛനോട് സംഗതി പറഞ്ഞത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് പുറത്തെടുത്തത്. അമ്മയും അച്ഛനും വീട്ടില്‍ പതിവായി വഴക്കിടാറുണ്ടെന്നും ഞായറാഴ്ചയും ഇത് തുടര്‍ന്നെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഒരപകടത്തെ തുടര്‍ന്ന് പുട്ടബോവി ഈയിടെയായി ജോലിക്ക് പോകുന്നില്ല. ഇന്ദ്രമ്മയാണ് വീട്ടുചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. ജീവിതച്ചിലവ് താങ്ങാനാവാത്തതും കൂട്ട ആത്മഹത്യക്ക കാരണമായി.



keywords: five-suicide-in-pond-mother-hassan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad