തിരുവനന്തപുരം (www.evisionnews.in) : ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന 24മണിക്കൂര്‍ നീളുന്ന തൊഴിലാളികളുടെ ദേശീയ പണിമുടക്ക് ഇന്ത്യയിലെ സമരചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളികളുടെ മുന്നേറ്റമായിരിക്കുമെന്ന് ദേശീയ ട്രേഡ് യൂണിയനുകളുടെ ഐക്യസമര സമിതി അവകാശപ്പെട്ടു. അതേസമയം മുന്‍വര്‍ഷങ്ങളില്‍ നടന്ന തൊഴിലാളി സമരങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന ആര്‍.എസ്.എസ്ിന്റെ തൊഴിലാളി വിഭാഗമായ ബിഎംഎസ് തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തെ ഭയന്ന് സമരത്തില്‍ നിന്ന് പിന്മാറി.
സെപ്തംബര്‍ രണ്ടിന്റെ പണിമുടക്ക് വ്യവസായശാലകള്‍, പോസ്‌റ്റോഫീസ്, ബേങ്കുകള്‍, ഗതാഗതമേഖല, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെ ബാധിക്കും. വിമാനസര്‍വ്വീസുകളും മുടങ്ങിയേക്കും.
കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് രാജ്യത്തെ പത്തു പ്രമുഖ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബി.എംഎസിന്റെ പിന്‍വാങ്ങല്‍ സമരം ബാധിക്കില്ലെന്ന് സിഐടിയു കേന്ദ്രങ്ങല്‍ അറിയിച്ചു.
കേരളത്തില്‍ പണിമുടക്ക് ബന്ദായി മാറും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ മാസങ്ങളായി നടക്കുകയാണ്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകളും സമരത്തിന്റെ മുന്‍നിരയിലുണ്ട്.
Keywords: Kasaragod-news-kerala-strike-tomorrow-hospital-band

Post a Comment
0 Comments