മലപ്പുറം:(www.evisionnews.in) പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചു. പൂന്താനം ചേരിയില്‍ സുലൈമാന്റെ മകന്‍ ഷിബിന്‍ (9), സുലൈമാന്റെ സഹോദരന്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്.
തിരുവല്ലയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. റോഡിലിറങ്ങിയ ഉടന്‍ തന്നെ കുട്ടികളെ വണ്ടി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
keywords: madrasa-student-car-accident-death

Post a Comment
0 Comments