Type Here to Get Search Results !

Bottom Ad

കാണാതായ ദര്‍സ് വിദ്യാര്‍ത്ഥിയെ കണ്ടെത്തണം- എസ്എഫ്‌ഐ പ്രക്ഷോഭത്തിന്


കാസര്‍കോട് : (www.evisionnews.in) പട്‌ളയിലെ ലക്ഷം വീട് കോളനിയില്‍ നിന്നും ജൂലൈ 9 ന് കാണാതായ ബിലാല്‍ (15) എന്ന വിദ്യാര്‍ത്ഥിയെ കണ്ടുപിടിക്കുന്നതില്‍ പോലിസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കാസറര്‍കോട് ഏരിയ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 

പടന്ന ദര്‍സ് വിദ്യാര്‍ത്ഥിയായ ബിലാല്‍ പെരുന്നാള്‍ വസ്ത്രം വാങ്ങാനാണ് കാസറര്‍കോട് ടൗണിലേക്ക് പോയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. അന്വേഷണത്തിനിടയില്‍ കോഴിക്കോട്ടെ ഹോട്ടലില്‍ ജോലി ചെയ്തതായി വിവരം ലഭിച്ചിരുന്നു. ബന്ധുക്കള്‍ എത്തുമ്പോഴേക്കും കുട്ടി അവിടെ നിന്നും മാറിയുകയും ചെയ്തു. 

മകനാണെന്നു പരിചയപ്പെടുത്തിയ ഒരാളാണ് കുട്ടിയെ ജോലിക്ക് നിറുത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞിരുന്നു. സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും മയക്കുമരുന്നു വിതരണം ചെയ്യുന്ന ചെമ്പരിക്ക സ്വദേശിയായ ഒരാളാണ് കുട്ടിയെ കടത്തി കൊണ്ടു പോയത്. പോലീസിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് കുട്ടിയെ കണ്ടെത്തുന്നതിനാവശ്യമായ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ എസ്പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് എസ്എഫ്‌ഐ നേതൃത്വം നല്‍കുമെന്നു പ്രസ്ഥാവനയില്‍ പറഞ്ഞു. ബിലാലിന്റെ വീട് സന്ദര്‍ശിച്ച് എസ്എഫ്‌ഐ നേതാക്കള്‍ മകനെ കണ്ടെത്തുന്നതിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബിലാലിന്റെ പിതാവ് കരീമിന് ഉറപ്പുനല്‍കി.

Keywords: patla-sfi-protest

Post a Comment

0 Comments

Top Post Ad

Below Post Ad